10.54 ലക്ഷം രൂപയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് ; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആണ് പരാതി നല്‍കിയിരിക്കുന്നത് . സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തെ വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. കേസില്‍ പ്രതി സ്ഥാനത്തുള്ള  ജില്ലാ കളക്‌ട്രേറ്റിലെ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടണം എന്നും അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

ക്രമക്കേടുമായി ബന്ധപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ദുരിതാശ്വാസ വകുപ്പിലെ ക്ലര്‍ക്ക് വിഷ്ണുദാസിനെ പ്രതിയാക്കിക്കൊണ്ടാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് . 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ദുരിതാശ്വാസ സെല്ലിന്റെ  ചുമതല വഹിച്ചിരുന്ന ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ സസ്പെന്റ്  ചെയ്തിരുന്നു.

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയം​ഗം എം എം അന്‍വറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അന്‍വറിനെയും സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു . ജനുവരി 24നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത് . ആകെ കിട്ടിയതില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ര്‍ പണം തിരിച്ചുപിടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...