ആദ്യ കോവിഡ് അടച്ചിടൽ ; തൊഴിൽ നഷ്ടപ്പെട്ടത് 24 ലക്ഷം പേർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആദ്യ കോവിഡ് അടച്ചിടൽ കാലയളവിൽ ഒമ്പത് കാർഷികേതര തൊഴിൽമേഖലകളിൽ 23.6 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ സർവേ പറയുന്നു. 2020 മാർച്ച് 25 ന് അടച്ചിടൽ ഏർപ്പെടുത്തുന്നതിനുമുമ്പ് 3.07 കോടി തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 2.17 പേർ പുരുഷന്മാരും 90 ലക്ഷം സ്ത്രീകളും ഉൾപ്പെടും.

അടച്ചിടലിനുശേഷം 2020 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2.84 കോടിയായി കുറഞ്ഞു. പുരുഷന്മാർ 2.1 കോടിയും സ്ത്രീകൾ 83.3 ലക്ഷവുമായി. 16.6 ശതമാനം പേർക്ക് വേതനം കുറഞ്ഞെന്നും 2.17 ശതമാനം പേർക്ക് വേതനം കിട്ടിയിട്ടില്ലെന്നും സർവേ വെളിപ്പെടുത്തുന്നു.

അടച്ചിടൽ കാലയളവിൽ ഉൽപാദന മേഖലയിലാണ് വലിയ തൊഴിൽനഷ്ടം. ഈ രംഗത്ത് 1.25 കോടി തൊഴിലാളികൾ ഉണ്ടായിരുന്നത് 1.11 കോടിയായി.നിർമാണമേഖലയിൽ 7.6 ലക്ഷം തൊഴിലാളികളുള്ളത് 6.6 ലക്ഷമായി. വിദ്യാഭ്യാസരംഗത്ത് 67.7 ലക്ഷം 64.9 ലക്ഷമായും ആരോഗ്യമേഖലയിൽ 25.6 ലക്ഷം 24.9 ലക്ഷമായും കുറഞ്ഞു. ഐ.ടി.-ബി.പി.ഒ.കളിലാവട്ടെ 19.9 ലക്ഷം 18.9 ലക്ഷമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....