യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

നാഗ്പുര്‍ : യൂട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 25 കാരിയാണ് കുഞ്ഞിനെ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. ഇവരുടെ ആരോഗ്യനില അതിഗുരുതരാവ സ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. യുവതിയെ ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.

നഗ്പുര്‍ യശോദരനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി ഷൊയെബ് ഖാന്‍ എന്നയാള്‍ 2016 മുതല്‍ തന്നെ പീഡിപ്പിക്കുക യാണെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. യുവതിഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ഇയാളാണ് ഉപദേശിച്ചത്. വീഡിയോയില്‍ പറയുന്ന മരുന്ന് കഴിക്കാനും ഇയാള്‍ നിര്‍ദേശിച്ചു. ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയുടെ ആരോഗ്യനില വളരെ മോശമായി.

തുടര്‍ന്ന് വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ഗര്‍ഭിണിയായ യുവതിയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് ഒഴിവാകാനാണ് ഇയാള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...