വൈക്കം : കേരളത്തിലെ ആദ്യ കെ.എസ്.ആര്.ടി.സി എ.സി റെസ്റ്റോറന്റ് വൈക്കം കായലോരത്ത് ഒരുങ്ങുന്നു. കായലോര ബീച്ചില്‍ കെ.ടി.ഡി.സി മോട്ടല്‍ വളപ്പിലാണ് ഉപയോഗശൂന്യമായ വാഹനം റസ്റ്റാറന്റായി മാറ്റുന്നതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. സി.കെ. ആശ എം.എല്‍.എയുടെ ആസ്തി വി കസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിരുന്നു.
കായല്‍സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. കെ.എസ്.ആര്.ടി ബസില്‍ ഇരുനിലയിലായി 45 ഇരിപ്പിടങ്ങള്‍ ഉണ്ട്. താഴത്തെ നിലയിലെ എ.സി റസ്റ്റാറന്റില്‍ 20 ഇരിപ്പിടങ്ങളും മുകളില്‍ നോണ്‍ എ.സിയില്‍ 25 ഇരിപ്പിടങ്ങളും. റസ്റ്റാറന്റിന് പുറത്ത് ഒരുക്കുന്ന പൂന്തോട്ടത്തില്‍ 30 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.