കൊച്ചി : തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ ഉമാ തോമസിന് ആദ്യ നിവേദനം ലഭിച്ചു. പ്രവാസികളുടെ നിവേദനമാണ് ഉമ തോമസിന് ലഭിച്ചത്. വിസാ സെന്ററിലെ അതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച ആക്ഷൻ ഫോറം ഭാരവാഹികൾ എംഎൽഎ ഉമാ തോമസിന് നിവേദനമായി നൽകി. പ്രവാസികൾക്കെതിരെ കൊച്ചിൻ ഖത്തർ വിസ സെന്റർ നടത്തുന്ന ചൂഷണ നടപടികൾക്കെതിരെയാണ് നിവേദനം. ആക്ഷൻ ഫോറം ചെയർമാൻ സി.സാദിഖ് അലി, ജനറൽ കണ്വീനർ നവാസ് തെക്കുംപുറം, കളമശ്ശേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നജീബ് കളമശ്ശേരി എന്നിവർ നിവേദനം കൈമാറി. ബയോമെട്രിക്, മെഡിക്കൽ പരിശോധന എന്നിവയുടെ പേരിൽ ഖത്തറിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്ന് പ്രവാസികൾ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.
ഉമാ തോമസിനെ തേടി ആദ്യ നിവേദനം ; നടപടി ഉടൻ
RECENT NEWS
Advertisment