പോലീസ് മൊഴിയെടുത്തതിന് പിന്നാലെ ആദിവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ലൈംഗിക ചൂഷണം നടന്നുവെന്ന ചൈല്‍ഡ് ലൈന്‍ പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിന് പിന്നാലെ ആദിവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ അച്ഛനുമായ ഒരാളുമായി സ്‌നേഹത്തിലാണെന്നും ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തുകയും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്നുമുള്ള മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് ആറളം എസ്‌ഐ പ്രസാദ് പറഞ്ഞു. പിന്നീട് വൈകുന്നേരം അഞ്ചോടെ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...