ചരിത്ര നേട്ടവുമായി രാജ്യം ; ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രൊ പരീക്ഷണയോട്ടം വിജയകരം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രൊ ട്രെയിൻ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. കൊൽക്കത്ത മെട്രൊയാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തിയത്. ഹൂ​ഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴിയാണ് മെട്രൊ ട്രെയിൻ പാഞ്ഞത്. കൊല്‍ക്കത്ത മുതല്‍ ഹൗറ വരെയായിരുന്നു പരീക്ഷണയോട്ടം. പരീക്ഷണ യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രൊ സ്‌റ്റേഷനായി ഹൗറ മാറും.

ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിലൂടെ 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റർ ഭൂഗർഭ ഭാഗത്ത് ട്രയൽ റണ്ണിനായി രണ്ട് മെട്രൊ റേക്കുകൾ എസ്പ്ലനേഡ് സ്റ്റേഷനിൽ നിന്ന് ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...

ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

0
ബേണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും...

പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി

0
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം...

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു ; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത്...