Wednesday, July 9, 2025 1:00 am

മത്സ്യവിത്ത് നിക്ഷേപ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റിസര്‍വോയറുകളിലേയും പുഴകളിലേയും മത്സ്യവിത്ത് നിക്ഷേപ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്നും ഓണ്‍ലൈനായി നിര്‍വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട മത്സ്യവിത്ത് നിക്ഷേപ കടവുകള്‍ ഉള്‍പ്പെട്ടു വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് അവര്‍ ബന്ധപ്പട്ട കടവുകളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിക്കും.

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാര്‍, പമ്പ, മണിമലയാര്‍ എന്നീ മൂന്നു നദികളിലും മണിയാര്‍, പമ്പ എന്നീ റിസര്‍വോയറുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പമ്പാ നദിയിലും മണിമലയാറിലുമായി രണ്ടു വീതം കടവുകളിലും അച്ചന്‍കോവിലാറില്‍ ഒരു കടവിലുമാണ് മത്സ്യവിത്തുകള്‍ നിക്ഷേപിക്കുന്നത്. കടവില്‍ 2.5 ലക്ഷം എന്ന നിരക്കില്‍ ആകെ 12.5 ലക്ഷം മത്സ്യവിത്തുകള്‍ ഇതിനായി ലഭ്യമാക്കും. മണിയാര്‍ റിസര്‍വോയറില്‍ 2.2 ലക്ഷവും പമ്പ റിസര്‍വോയറില്‍ നാലു ലക്ഷവും മത്സ്യവിത്തുകളാണ് നിക്ഷേപിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഇതിനായുളള മത്സ്യവിത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ആറന്മുള ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന പമ്പാ നദിയിലെ സത്രക്കടവിലെ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിലില്‍ അധ്യക്ഷത വഹിക്കും. റാന്നി ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന പമ്പാ നദിയിലെ ഉപാസന കടവില്‍ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അധ്യക്ഷത വഹിക്കും.
കോന്നി ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന അച്ചന്‍കോവിലാറിലെ മുരിങ്ങമംഗലം ക്ഷേത്രക്കടവിലെ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി. കെ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എലിസബത്ത് അബു മുഖ്യാതിഥിയായി പങ്കെടുക്കും. മല്ലപ്പളളി ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന മണിമലയാറിലെ തിരുമാലിട ക്ഷേത്രക്കടവില്‍ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം മാത്യു. ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. മല്ലപ്പളളി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിക്കും.
പുറമറ്റം ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന മണിമലയാറിലെ കോമളം കടവിലെ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും.

ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുളള മണിയാര്‍ റിസര്‍വോയറിലെ കാരികയം കടവിലെ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അധ്യക്ഷത വഹിക്കും. സീതത്തോട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുളള പമ്പ റിസര്‍വോയറിലെ മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം പി. വി. വര്‍ഗീസ് നിര്‍വഹിക്കും. സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി അധ്യക്ഷത വഹിക്കും.

പുഴകളും കായലുകളും റിസര്‍വോയറുകളും അടങ്ങുന്ന ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ജലമലിനീകരണം, മണലൂറ്റ്, കൈയേറ്റങ്ങള്‍ തുടങ്ങിയവ മൂലം വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതുമൂലം മത്സ്യത്തൊഴിലാളികളുടേയും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനവാസികളുടേയും വരുമാനത്തില്‍ കുറവ് വന്നു. ഈ അവസ്ഥതരണം ചെയ്യുന്നതിനും മത്സ്യ സമ്പത്ത് വര്‍ധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടേയും വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പു വരുത്താനുമായാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നത്.
ഫിഷറീസ് വകുപ്പ് 2020-21 സാമ്പത്തിക വര്‍ഷം 200 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന കേരള റിസര്‍വോയര്‍ ഫിഷറീസ് വികസന പദ്ധതിയും 300 ലക്ഷംരൂപ അടങ്കല്‍ തുക വരുന്ന മത്സ്യശേഖര സമുദ്ധരണ പദ്ധതിയും ഉള്‍പ്പെടെ ആകെ 500 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 14 ജില്ലകളിലായി 56 ശുദ്ധ ജലാശയ/നദീ തീരകടവുകളിലും, 44 ഓരു ജലാശയ/കായല്‍ തീര കടവുകളിലും, അഞ്ചു ജില്ലകളിലായി 16 റിസര്‍വോയറുകളിലുമായി ആകെ 430 ലക്ഷം മത്സ്യ/ചെമ്മീന്‍/ആറ്റുകൊഞ്ച് വിത്തുകള്‍ ഈ പദ്ധതിയുടെ ആവശ്യത്തിലേക്കായി നിക്ഷേപിക്കും.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...