റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയുടെ വികസന കുതിപ്പിന് ശക്തിപകര്‍ന്ന് റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു കോടി രൂപ മുടക്കി രണ്ടു നിലകള്‍ കൂടിയാണു നിര്‍മ്മിക്കുക. ഇതോടെ അഞ്ചു നിലകളായി നിര്‍മ്മിക്കേണ്ട ബ്ലോക്ക് നമ്പര്‍ ഒന്നിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ 1, 2 എന്നീ നിലകളില്‍ പൂര്‍ത്തിയാകും. ഇപ്പോള്‍ ഗ്രൗണ്ട് ഫ്‌ളോര്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന് ഉള്ള മഴവെള്ള സംഭരണി, കെട്ടിടത്തിന്റെ വൈദ്യുതീകരണം, പ്ലംബിങ് തുടങ്ങി എല്ലാ പ്രവര്‍ത്തികളും ഉള്‍പ്പെടെയാണ് നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നര വര്‍ഷമാണ് പൂര്‍ത്തീകരണ കാലാവധി. റാന്നി ഡോറ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കരാര്‍.

നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ ഹരീഷ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി അജി, വാര്‍ഡ് മെമ്പര്‍ സിന്ധു സഞ്ജയന്‍, അസി.എക്‌സി.എന്‍ജിനീയര്‍ ബാബുരാജന്‍. അസി.എന്‍ിനീയര്‍ സുഷമ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...