Wednesday, April 24, 2024 7:33 am

മത്സ്യോല്പാദനം ഇരട്ടിയാക്കല്‍ ലക്ഷ്യമിട്ട് ജനകീയ മത്സ്യകൃഷി പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനുയോജ്യമായ എല്ലാ ജലാശയങ്ങളിലും ശാസ്ത്രീയമായി മത്സ്യകൃഷി രീതികള്‍ നടപ്പിലാക്കിക്കൊണ്ട് നിലവിലുള്ള മത്സ്യോല്പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നു. ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്നതിനു ഏഴ് വ്യത്യസ്ത ഘടകപദ്ധതികളാണ് ജനകീയ മത്സ്യകൃഷിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അര്‍ദ്ധ ഊര്‍ജ്ജിത കാര്‍പ് മത്സ്യകൃഷി:- കുറഞ്ഞത് 10 സെന്റ് വിസ്തൃതിയുള്ള ജലാശയം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കട്ല, രോഹു, മൃഗാല്‍ എന്നീ കാര്‍പ് മത്സ്യ ഇനങ്ങളുടെ സമ്മിശ്രകൃഷി രീതിക്ക് സെന്റിന് 2,000 രൂപ യൂണിറ്റ് കോസ്റ്റും 40 ശതമാനം സബ്സിഡിയും ഉണ്ട്.

നൈല്‍ തിലാപ്പിയ മത്സ്യകൃഷി:- 50 സെന്റിനു മുകളില്‍ വിസ്തൃതിയുള്ള ജൈവസുരക്ഷ ഉറപ്പാക്കിയതും വെള്ളപ്പൊക്ക സാധ്യത ഇല്ലാത്തതുമായ ജലാശയങ്ങളില്‍ ഈ പദ്ധതി നടപ്പാക്കാം. ഗിഫ്റ്റ്, ചിത്രലാഡ, ബിഗ് നിന്‍, തുടങ്ങിയ ഇനങ്ങളിലുള്ള തിലാപ്പിയ മത്സ്യങ്ങളെയാണ് ഈ പദ്ധതിയിലൂടെ കൃഷി ചെയ്യുന്നത്. സെന്റിന് 5,400 രൂപ യൂണിറ്റ് കോസ്റ്റും 40 ശതമാനം സബ്സിഡിയും ഉണ്ട്.

നാടന്‍ മത്സ്യകൃഷി :- വരാല്‍, കാരി, മുശി, കല്ലട എന്നീ നാടന്‍ മത്സ്യങ്ങളുടെ കൃഷിയ്ക്കായി കുറഞ്ഞത് 25 സെന്റ് വിസ്തൃതിയുള്ള ജലാശയങ്ങള്‍ തെരഞ്ഞെടുക്കാം. സെന്റിന് 5,400 രൂപ യൂണിറ്റ് കോസ്റ്റും 40 ശതമാനം സബ്സിഡിയും നിശ്ചയിച്ചിരിക്കുന്നു.

റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം :- 40 ക്യുബിക് മീറ്റര്‍ വ്യാപ്തിയുള്ള ടാങ്കും ആനുപാതികമായ അളവിലുള്ള ഗ്രോബെഡുമുള്ള റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റില്‍ തിലാപ്പിയ, കാരി, മുശി, അനാബസ് എന്നിവയില്‍ എതെങ്കിലും മത്സ്യത്തെയും പച്ചക്കറികളും കൃഷി ചെയ്യാം. ഒരു യൂണിറ്റിന്റെ ചെലവ് 5 ലക്ഷം രൂപയും 40 ശതമാനം സബ്സിഡിയും ആയി നിശ്ചയിച്ചിരിക്കുന്നു.

ബയോ-ഫ്ളോക് യൂണിറ്റിലെ നൈല്‍ തിലാപ്പിയ മത്സ്യകൃഷി :- നൂതന മത്സ്യകൃഷി രീതിയായ ബയോ-ഫ്ളോക് യൂണിറ്റില്‍ തിലാപ്പിയ മത്സ്യകൃഷിക്ക് 4.5 ലക്ഷം രൂപയും 40 ശതമാനം സബ്സിഡിയും നിശ്ചയിച്ചിരിക്കുന്നു. 40 ക്യുബിക് മീറ്റര്‍ ആകെ വ്യാപ്തിയുള്ള ടാങ്ക് അടങ്ങുന്നതാണ് ഒരു യൂണിറ്റ്.

കരിമീന്‍ വിത്തുല്പാദന യൂണിറ്റ് :- മത്സ്യകൃഷിക്കായി കരിമീന്‍ വിത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ലഭ്യത ഇല്ലാത്ത സാഹചര്യത്തില്‍ കരിമീന്‍ വിത്തുല്പാദനത്തിനായി യൂണിറ്റ് സ്ഥാപിച്ച് വിത്തുല്പാദനം വര്‍ദ്ധിപ്പിച്ച് കരിമീന്‍ കൃഷി വ്യാപിപ്പിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനായുള്ള പദ്ധതിയാണിത്. 5 സെന്റും 10 സെന്റും വീതം വിസ്തൃതിയുള്ള രണ്ട് മണ്‍കുളങ്ങളും എഫ്.ആര്‍.പി. ടാങ്കുകളും ഉപയോഗിച്ചുകൊണ്ട് കരിമീന്‍ കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വില്പന നടത്തുവാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 2.5 ലക്ഷം രൂപയും 40% സബ്സിഡിയും നിശ്ചയിച്ചിരിക്കുന്നു.

ഒരു നെല്ലും ഒരു മീനും:- അനുയോജ്യമായ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്കു ശേഷം മത്സ്യകൃഷി കൂടി ചെയ്യുന്നതു വഴി പാടശേഖരങ്ങളെ വര്‍ഷം മുഴുവന്‍ ഉപയോഗിക്കുവാനും മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. ഹെക്ടറിനു 20,000 രൂപ യൂണിറ്റ് കോസ്റ്റും 40 ശതമാനം സബ്സിഡിയും നിശ്ചയിച്ചിരിക്കുന്നു.

സുഭിക്ഷ കേരളം പദ്ധതികള്‍ :– കോവിഡാനന്തര കാലത്ത് ഉണ്ടായേക്കാവുന്ന ഭക്ഷ്യ ക്ഷാമത്തെ മുന്നില്‍കണ്ടുകൊണ്ട് മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകൃഷി മേഖലയില്‍ നടപ്പാക്കുന്നതിനായി രണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. താരതമ്യേന എളുപ്പം സ്ഥാപിക്കാവുന്നതും വര്‍ഷം മുഴുവന്‍ ജലലഭ്യത ഇല്ലാത്ത ഇടങ്ങളിലും സാധ്യമാകുന്നതുമായ മത്സ്യകൃഷി രീതികളാണിവ. പദ്ധതികള്‍ക്ക് 40 ശതമാനം സബ്സിഡി നിശ്ചയിച്ചിരിക്കുന്നു. സബ്സിഡി തുകയുടെ മൂന്നില്‍ ഒരു ഭാഗം ഫിഷറീസ് വകുപ്പും മൂന്നില്‍ രണ്ട് ഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കുന്നതായിരിക്കും.

വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷി :- രണ്ടു സെന്റ് വിസ്തൃതിയുള്ള പടുതാക്കുളങ്ങള്‍ നിര്‍മിച്ച് ആസാം വാള മത്സ്യകൃഷി നടത്താം. ഒരു യൂണിറ്റിന്റെ ഒറ്റത്തവണ കൃഷിയ്ക്കായി പരമാവധി 1.23 ലക്ഷം രൂപയും 40 ശതമാനം സബ്സിഡിയും നിശ്ചയിച്ചിരിക്കുന്നു. ജലലഭ്യതയുള്ള പ്രദേശങ്ങളില്‍ പടുത ഉപയോഗിക്കാതെയും മത്സ്യകൃഷി ചെയ്യാം.

ബയോഫ്ലോക് യൂണിറ്റിലെ മത്സ്യകൃഷി :- അഞ്ച് മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവുമുള്ള ടാങ്കില്‍ ബയോ ഫ്ളോക് രീതിയില്‍ തിലാപ്പിയ മത്സ്യകൃഷി നടത്തുന്നതിന് പരമാവധി 1.38 ലക്ഷം രൂപയും 40 ശതമാനം സബ്സിഡിയും അനുവദിക്കും. കൃഷിയിടത്തില്‍ ജൈവസുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണം.

ജനകീയ മത്സ്യകൃഷിയിലെ വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ജൂണ്‍ 20നകം പത്തനംതിട്ട ജനറല്‍ ആശുപത്രിക്കുസമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2223134. സുഭിക്ഷ കേരളം പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ജില്ലാ ഫിഷറീസ് ഓഫീസിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്കും. കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ അപേക്ഷ [email protected] എന്ന ഈമെയില്‍ വിലാസത്തിലേക്ക് അയയ്ക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയക്കേസ്; ഇ. ഡി ഇന്ന് സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന്...

12 വർഷങ്ങൾക്ക് ശേഷം യെമനിൽ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ; ഉച്ചയ്ക്കു...

0
സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി...

ആദ്യം ടോക്കൺ എടുത്തയാളെ പരിശോധിച്ചില്ലെന്ന് ആരോപണം ; ഡോക്ടർക്കും ജീവനക്കാരിക്കും നേരെ കയ്യേറ്റ ശ്രമം

0
സുൽത്താൻ ബത്തേരി: ഒന്നാം നമ്പർ ടോക്കൺ എടുത്തയാളെ ആദ്യം പരിശോധിച്ചില്ലെന്ന് ആരോപിച്ച്...

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

0
ചെന്നൈ: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം. ഗോപാൽ...