റാന്നി : മത്സ്യ വില്‍പനശാലയില്‍ നിന്ന് വാങ്ങിയ മീന്‍ കറിവെച്ചപ്പോള്‍ പതഞ്ഞു പൊങ്ങിയതോടെ മായം ചേര്‍ത്തതാണെന്ന ഭീതിയില്‍ വീട്ടുകാര്‍. മുക്കാലുമൺ കളരിക്കൽ മുറിയിൽ ബാബുവിനു ലഭിച്ച മീനിലാണ് പ്രശ്നം. കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തിൽപ്പെട്ട മത്സ്യം ഫ്രീസറിൽ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് പതഞ്ഞു പൊങ്ങിയത്. ടൗണിലെ മത്സ്യവിൽപന ശാലയിൽ നിന്നുമാണ് മീന്‍ വാങ്ങിയത്. ഇടക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കിയപ്പോള്‍ മത്സ്യത്തിലെ മായം കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ പരിശോധനകള്‍ ഒന്നും നടക്കാറില്ല. അതുകൊണ്ടുതന്നെ മായം ചേര്‍ന്ന മത്സ്യ വില്‍പ്പന എങ്ങും നിര്‍ബാധം നടക്കുകയാണ്.
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യക്കച്ചവടം വ്യാപകം ; റാന്നിയില്‍ നിന്നും വാങ്ങിയ കേര കറിവെച്ചപ്പോള്‍ പതഞ്ഞു പൊങ്ങി
RECENT NEWS
Advertisment