Friday, July 4, 2025 3:22 am

ജില്ലയില്‍ മത്സ്യത്തിന്റെയും മാംസത്തിന്റെയും വില നിശ്ചയിച്ചു ; അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി ; വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ പൊതുവിപണയിലെ വിവിധ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വിലനിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായും ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായും പത്രമാധ്യമങ്ങളിലും നേരിട്ടും ലഭിച്ച പരാതികളെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിലനിലവാരം ക്രമപ്പെടുത്തി ഉത്തരവായത്.

വിവിധ ഇനം ഇറച്ചി, ചില്ലറ വില കിലോഗ്രാമിന് എന്ന ക്രമത്തില്‍:

കോഴി ഇറച്ചി 140 (ജീവനോടെ),  210 (ഇറച്ചി മാത്രം),  കാള ഇറച്ചി 320, എല്ല് ഇല്ലാതെ 370,  പോത്ത് ഇറച്ചി 340, എല്ല് ഇല്ലാതെ 370 ,  ആട്ടിറച്ചി 680.

മത്സ്യവില കിലോഗ്രാമിന്: നെയ്മീന്‍ ചെറുത് (നാല് കി.ഗ്രാം വരെ)-780,  നെയ്മീന്‍ വലുത് (നാല് കി.ഗ്രാമിന് മുകളില്‍)-900, ചൂര വലുത് (750 ഗ്രാമിന് മുകളില്‍)-260,  ചൂര ഇടത്തരം (500-750 ഗ്രാം)- 220,  ചൂര ചെറുത് (500 ഗ്രാമില്‍ താഴെ)- 190, കേരച്ചൂര -250,  അയല ഇടത്തരം (100-200 ഗ്രാം)- 270,  അയല ചെറുത് (100 ഗ്രാമില്‍ താഴെ)-160,  ചാള-210, കരിച്ചാള/കോക്കോല ചാള- 110,  വട്ടമത്തി/വരള്‍-100,  നത്തോലി-90,  വേളാപ്പാര-420,  വറ്റ- 360,  അഴുക-290, ചെമ്പല്ലി-360,  കോര-190,  കാരല്‍-70,  പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാടന്‍-600, വങ്കട വലുത് (250 ഗ്രാമിന് മുകളില്‍)- 180,  കിളിമീന്‍ വലുത് (300 ഗ്രാമിന് മുകളില്‍)-330,  കിളിമീന്‍ ഇടത്തരം (150-300 ഗ്രാം)- 210,  കിളിമീന്‍ ചെറുത്-150.

ഉപഭോക്താക്കളെ ചൂഷണം ചെയ്ത് അമിതലാഭം ഉണ്ടാക്കുന്നതോ  അമിത വില ഈടാക്കുന്നതോ ആയ  വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുവിതരണം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, അളവുതൂക്കം, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ പരിശോധനാ ഉദ്യോഗസ്ഥരുടെ സംയുക്ത സ്‌ക്വാഡ് ജില്ലയിലെ പൊതുവിപണിയിലെ മാര്‍ക്കറ്റുകളിലും ഇറച്ചി/മത്സ്യ വില്‍പ്പന സ്റ്റാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പരിശോധന നടത്തി വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഗുണനിലവാരവും ശുചിത്വവും തൂക്കവും ഉണ്ടെന്നും ലൈസന്‍സ് സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കും.

പൊതുവിപണിയിലും ഇറച്ചി, മത്സ്യവില്‍പ്പന സ്റ്റാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതു സംബന്ധിച്ച പരാതികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിനെ അറിയിക്കാം. ബന്ധപ്പെടേണ്ട ഓഫീസര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴഞ്ചേരി: 9188527347(0468 2222212). താലൂക്ക് സപ്ലൈ ഓഫീസര്‍ തിരുവല്ല: 9188527350(0469 2701327). താലൂക്ക് സപ്ലൈ ഓഫീസര്‍ അടൂര്‍: 9188527346 (0473 4224856). താലൂക്ക് സപ്ലൈ ഓഫീസര്‍ റാന്നി: 9188527348 (0473 5227504). താലൂക്ക് സപ്ലൈ ഓഫീസര്‍ മല്ലപ്പള്ളി: 9188527351 (0469 2382374). താലൂക്ക് സപ്ലൈ ഓഫീസര്‍ കോന്നി: 9188527349 (0468 2246060). ജില്ലാ സപ്ലൈ ഓഫീസര്‍: 9188527317(0468 2222612). ഇ-മെയില്‍- [email protected].

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...