കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ മീന്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ വടകര താലൂക്കില്‍പ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തിലെ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസ്തുത വ്യക്തി ആറു പഞ്ചായത്തുകളിലെ പല വ്യക്തികളുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കി കലളക്ടര് സാംബശിവ റാവു പ്രഖ്യാപിച്ചത്. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമാണ് കണ്ടെയ്ന്മെന്റ് സോണാക്കിയത്.
കോഴിക്കോട് ജില്ലയില്‍ മീന്‍ കച്ചവടക്കാരന് കോവിഡ് ; ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി
RECENT NEWS
Advertisment