ലോകത്ത് കോവിഡ് വ്യാപനം തടയാന്‍ നരബലി ; പ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ലോകത്ത് കോവിഡ് വ്യാപനം തടയാന്‍ നരബലി നടത്തണമെന്ന സ്വപ്‌നത്തിന്റെ പേരില്‍ പുരോഹിതന്‍ 55കാരനെ തലയറുത്തുകൊന്നു. ഒഡിഷയിലാണ് സംഭവം. കട്ടക്കിലെ നരസിംഹ്പുര്‍ ബ്ലോക്കിലെ ബന്ധഹുഡ പ്രദേശത്തെ ബ്രാഹ്മണി ദേവീ ക്ഷേത്രത്തിലെ പുരോഹിതനായ സന്‍സാരി ഓഝ(70)യാണ് ബുധനാഴ്ച രാത്രി സരോജ് കുമാര്‍ പ്രധാനെന്നയാളെ തലയറുത്തുകൊന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊറോണ വൈറസ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒരാളുടെ തലവെട്ടണമെന്ന് ദേവി സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കൊലനടത്തിയതെന്നാണ് പുരോഹിതന്റെ വാദം. ബുധനാഴ്ച രാത്രി ക്ഷേത്രത്തിലെത്തിയ പ്രധാന്‍ ദേവിയെ വണങ്ങാനായി തലകുനിച്ചപ്പോള്‍ ഓഝ പിറകിലെത്തി അരിവാളുപയോഗിച്ച്‌ കഴുത്തില്‍ വെട്ടുകയായിരുന്നു.

പിന്നീട് കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായി അതഗഢ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അലോക് രഞ്ജന്‍ റായ് പറഞ്ഞു. എന്നാല്‍ പുരോഹിതനും കൊല്ലപ്പെട്ടയാളും തമ്മില്‍ ഗ്രാമത്തിനു പുറത്തുള്ള മാന്തോട്ടത്തിന്റെ പേരില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് എസ്.ഡി.പി.ഒ. പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...