മീന്‍ തട്ടിയെറി‍ഞ്ഞ അതേ സ്ഥലത്തുതന്നെ ഇനിയും കച്ചവടം നടത്തും : ആറ്റിങ്ങല്‍ സ്വദേശിനി അല്‍ഫോണ്‍സ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മീന്‍ തട്ടിയെറി‍ഞ്ഞ അതേ സ്ഥലത്തുതന്നെ ഇനിയും കച്ചവടം നടത്തുമെന്ന് ആറ്റിങ്ങല്‍ സ്വദേശിനി അല്‍ഫോണ്‍സ. ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൈയ്‌ക്കും മുതുകിനും പരിക്കേറ്റു. എങ്കിലും പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. ഓര്‍മ്മവെച്ച കാലം മുതല്‍ മീന്‍ വിറ്റിരുന്നത് അവനവന്‍ചേരി കവലയിലാണ്. ഇവിടെ തന്നെ വീണ്ടും മീന്‍ വില്‍ക്കും. ലോക്ക്ടൗണും, ട്രോളിംഗ് നിരോധനവും ജീവിതം ദുസ്സഹമാക്കി. ഈ കാലത്തും ഒരു വിധമാണ് പിടിച്ചു നിന്നതെന്നും അല്‍ഫോണ്‍സ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അല്‍ഫോണ്‍സയുടെ മീന്‍കച്ചവടം നഗരസഭാ അധികൃതര്‍ തടസ്സപ്പെടുത്തിയത്. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാര്‍ തന്റെ മീന്‍ക്കൊട്ട തട്ടിക്കളഞ്ഞന്നാണ് അല്‍ഫോണ്‍സയുടെ പരാതി. അതേസമയം സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നാണ് ആറ്റിങ്ങല്‍ നഗരസഭ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയുണ്ടാകു എന്നാണ് നഗരസഭയുടെ അറിയിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....