കൊച്ചി : അമേരിക്കന്‍ കമ്പനി ഇഎംസിസിക്ക് കേരള തീരത്ത് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിക്ക് പത്തുലക്ഷം രൂപ മാത്രം മൂലധനം. രണ്ടുവര്‍ഷം മുമ്പ് രൂപീകരിച്ച കമ്പനിയാണിത്. കരാര്‍ താല്‍പര്യപത്രമോ ആഗോള ടെന്‍ഡറോ ക്ഷണിക്കാതെയെന്നും സ്പ്രിങ്ക്‌ലറിനെയും ഇമൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ ആരോപണത്തെക്കുറിച്ച് ധാരണയില്ലെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ഫിഷറീസ് വകുപ്പ് ചര്‍ച്ച ചെയ്തിട്ടുമില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പ്രതിപക്ഷനേതാവ് നടത്തുന്ന അവസാനശ്രമം മാത്രമാണിത്. ട്രോളറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.