മല്‍സ്യ വ്യാപാരി കാറിടിച്ചു മരിച്ച സംഭവo ; നിര്‍ത്താതെ പോയ കാര്‍ പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: മല്‍സ്യ വ്യാപാരി കാറിടിച്ചു മരിച്ച സംഭവത്തിൽ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിടിച്ചെടുത്തു. നാര ങ്ങാനം ചെല്ലാട്ടുമലയില്‍ സി. ബിനോയ് (45) ആണ് മരിച്ചത്. ചെറുകോലിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും അപകടം ഉണ്ടാക്കിയ വയലത്തല സ്വദേശിയുടെ കാര്‍ പോലീസ് ഉച്ചയോടെ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ മാരാമണില്‍ ആയിരുന്നു അപകടം.

കച്ചവടത്തിനായുള്ള മല്‍സ്യം എടുക്കാന്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ പായിപ്പാട്ടേക്ക് പോകും വഴിയാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന ബിനോയിയെ കോയിപ്പുറം പോലീസ് അറിയിച്ചതനുസരിച്ചു 108 ആംബുലന്‍സ് എത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

നില വഷളായതിനാല്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തി അരമണിക്കൂറിന് ശേഷം മരണം സംഭവിച്ചു. തിരുവല്ല പത്തനംതിട്ട റോഡില്‍ നിരന്തരമായി അപകടവും മരണവും സംഭവിച്ചിട്ടും ഇതിന്റെ കാരണം കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ബിനോയിയുടെ മരണം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...