മലപ്പുറത്ത് വള്ളം മറിഞ്ഞ് ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്.

വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍ നടത്തിയിരുന്നത്. ശക്തമായി തിരയടിക്കുന്നതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിനെ ബാധിച്ചിരുന്നു. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപെടുകയായിരുന്നു. നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...