ഓൾ ഇന്ത്യ എസ്.ബി.ഐ എംപ്ലോയീസ് അസോസിയേഷൻ നാലാം ദേശീയ സമ്മേളനം ഡിസംബർ 9 ന് ലൂധിയാനയിൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആൾ ഇന്ത്യ എസ്.ബി.ഐ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) നാലാം ദേശീയ സമ്മേളനം ഡിസംബർ 9, 10 തീയതികളിൽ ലൂധിയാനയിൽ നടക്കും. ലൂധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 700- പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും 112 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദ്വിദിന സമ്മേളനം ഡിസംബര്‍ 9-ന് എഐബിഇഎ ജനറൽ സെക്രട്ടറി സ.സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്  രാജൻ നഗർ മുഖ്യഭാഷണം ചെയ്യും.

പഞ്ചാബ് അഗ്രി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സത്ബീർ സിംഗ് ഗോസൽ, പഞ്ചാബ് സംസ്ഥാന കർഷക കമ്മീഷൻ ചെയർമാൻ ഡോ.സുഖ്പാൽ സിംഗ്, സ്വാഗതം സംഘം അധ്യക്ഷനും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബാന്ത് ബ്രാർ, പഞ്ചാബ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി -എ ഐ ബി ഇ എ വൈസ് പ്രസിഡന്റ് പി ആർ മേഹ്ത്ത, എ ഐ ബി ഇ എ ദേശീയ വനിതാ കൗൺസിൽ കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ ലളിത ജോഷി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൻ പ്രസംഗിക്കും.

പ്രതിനിധി സമ്മേളനം ഉച്ചതിരിഞ്ഞ് 3.30 ന് എ ഐ ബി ഇ എ അഡ്വൈസറും പഞ്ചാബ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡൻറുമായ എസ് കെ ഗൗതം ഉദ്ഘാടനം ചെയ്യും. തുടർന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിക്കും. കണക്കുകൾ ട്രഷറർ വി അനിൽ കുമാർ അവതരിപ്പിക്കും. ശേഷം പ്രതിനിധികളുടെ ചർച്ചകൾ നടക്കും. ഡിസംബര്‍10 (ഞായറാഴ്ച്ച) രണ്ടാം ദിവസം രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. ചർച്ചകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് പന്ത്രണ്ടിന് മറുപടി, റിപ്പോർട്ട് – കണക്കുകളുടെ അംഗീകാരം, പ്രമേയങ്ങൾ, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ 1.30 ന് സമ്മേളനം സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...