വിദേശ കപ്പൽ രക്ഷപ്പെടുത്തിയ വിഴിഞ്ഞം സ്വദേശികളായ മത്സ്യ തൊഴിലാളികൾ മടങ്ങിയെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബോട്ടിന്റെ എൻജിൻ കേടായി ആഴക്കടലിൽ കുടുങ്ങിക്കിടക്കുമ്പോള്‍ വിദേശ കപ്പൽ രക്ഷപ്പെടുത്തിയ വിഴിഞ്ഞം സ്വദേശികളായ മത്സ്യ തൊഴിലാളികൾ മടങ്ങിയെത്തി. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടു കൂടി മടങ്ങിയെത്തിയ മത്സ്യ തൊഴിലാളികൾക്ക് ഇടവ വികാരിയുടെയും വാർഡ് കൗൺസിലറിന്റെയും നേതൃത്വത്തിൽ നാട്ടുകാരും കുടുംബാംഗങ്ങളും ഹൃദ്യമായ സ്വീകരണം നൽകി. ഫിഷറീസ്, റവന്യൂ വകുപ്പ് ഉദ്യോഗ സ്ഥരും, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളെ സ്വീകരിക്കാനെത്തിയിരുന്നു.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ രാജേഷ്‌കുമാർ, യേശുദാസൻ, ശബരിയാർ, ഗിൽബർട്ട്, എഡിസൺ, ജോർജ്, റിനു, അനിൽബായ് എന്നിവരാണ് ഇന്നലെ ഉച്ചയോടെ വീടുകളിലെത്തിയത്. ഏപ്രിൽ 17 ന് തമിഴ്‌നാട്ടിലെ തുറമുഖത്ത് നിന്ന് രാജൻ എന്നയാളുടെ ബോട്ടിൽ കന്യാകുമാരി ഭാഗത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനിറങ്ങിയ സംഘമാണ് അപകട ത്തിൽപ്പെട്ടത്. ഏപ്രിൽ 21 ന് ബോട്ടിന്റെ എൻജിൻ കേടായി സംഘം കടലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കാറ്റിലും ഒഴുക്കിലും പെട്ട് രാജ്യാതിർത്തി കടന്ന് പോയ ഇവരെ അതുവഴിയെത്തിയ സിങ്കപ്പൂരിലേക്ക് പോകുകയായിരുന്ന ഫ്യൂറീയസ് എന്ന ഫിലിപ്പൈൻസ് കപ്പലാണ് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡിന് കൈമാറിയത്. സംഘത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികളും എട്ട് വിഴിഞ്ഞം സ്വദേശികളും ഉൾപ്പെടെ പത്ത് പേരാണ് ഉണ്ടായിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....