സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് വിടില്ലെന്നാണ് ഭീഷണി. ഭക്ഷണവും വെള്ളവും തരില്ലെന്നും സ്‍പോണ്‍സര്‍ പറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു

കോവിഡ് 19 വൈറസ് പടരുന്നതിനാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍  കേരള സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് വിമാനയാത്ര നിര്‍ത്തിയിരിക്കുന്നത് കൊണ്ട് കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. അതേസമയം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ ആശങ്ക ഇതുവരെ മാറിയിട്ടില്ല.

ഇറാനിലെ അസാലൂരില്‍ കുടുങ്ങിക്കിടക്കുന്ന 100 ഓളം മത്സ്യത്തൊഴിലാളികളില്‍ 60 ഓളം പേരും മലയാളികളാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എല്ലാവരുടേയും വിശദാംശങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ ശേഖരിച്ച് നോര്‍ക്ക വഴി എംബസിക്കും വിദേശ കാര്യ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. എംബസി വഴി അവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇറാനില്‍ നിന്ന് വിമാനയാത്ര നിരോധനം നിലനില്‍ക്കുന്നതാണ് ഒരു പ്രതിസന്ധി. എന്നിരുന്നാലും കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരുവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്. വേഗത്തില്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എംഎല്‍എമാര്‍ വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...