തിരുവനന്തപുരം : കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തിരുവനന്തപുരം മുട്ടത്തറയില്‍ സര്‍ക്കാര്‍ നല്‍കിയ ഫ്ലാറ്റുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. വെറും അഞ്ചുവര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ പ്രതീക്ഷ ഫ്ലാറ്റുകളിലാണ് ദുരിതം തുടര്‍ക്കഥയാവുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മുട്ടത്തറയില്‍ പുതിയതായി പണിയുന്ന ഫ്ളാറ്റുകളുടെ നിര്‍മാണം തടസപ്പെടുത്തുമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളുടെ വിടെന്ന സ്വപ്നത്തിലാണ് വിളളല്‍ വീണിരിക്കുന്നത്. ആദ്യം കടല്‍ ചതിച്ചവരെ പിന്നെ സര്‍ക്കാരും പറ്റിച്ച സ്ഥിതിയാണ്. 25 വീടുകളാണ് തകര്‍ന്നു തുടങ്ങിയത്
അതും വെറും അഞ്ചു വര്‍ഷം കൊണ്ട്. പതിനേഴരക്കോടി മുടക്കി നിര്‍മിച്ച 192 വീടുകളാണ് സമുച്ചയത്തിലുളളത്. മാലിന്യ സംസ്കരണത്തിനുള്ള പമ്പിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. നിര്‍മാണത്തിലെ അപാകതമൂലമുള്ള ദുരിതങ്ങള്‍ സഹിച്ച് അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഫ്ലാറ്റുകളുടെ കൈവശാവകാശം ഇതുവരെയും ഇവര്‍ക്ക് നല്‍കിയിട്ടുമില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രി ആന്റണി രാജുവിനു നിവേദനം നല്‍കിയപ്പോള്‍ നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിച്ച് നടപടിയെടുക്കമെന്നായിരുന്നു മറുപടി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.