മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഫ്‌ളാറ്റുകള്‍ തകര്‍ന്നു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തിരുവനന്തപുരം മുട്ടത്തറയില്‍ സര്‍ക്കാര്‍ നല്‍കിയ ഫ്ലാറ്റുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. വെറും അഞ്ചുവര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ പ്രതീക്ഷ ഫ്ലാറ്റുകളിലാണ് ദുരിതം തുടര്‍ക്കഥയാവുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മുട്ടത്തറയില്‍ പുതിയതായി പണിയുന്ന ഫ്ളാറ്റുകളുടെ നിര്‍മാണം തടസപ്പെടുത്തുമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളുടെ വിടെന്ന സ്വപ്നത്തിലാണ് വിളളല്‍ വീണിരിക്കുന്നത്. ആദ്യം കടല്‍ ചതിച്ചവരെ പിന്നെ സര്‍ക്കാരും പറ്റിച്ച സ്ഥിതിയാണ്. 25 വീടുകളാണ് തകര്‍ന്നു തുടങ്ങിയത്

അതും വെറും അഞ്ചു വര്‍ഷം കൊണ്ട്. പതിനേഴരക്കോടി മുടക്കി നിര്‍മിച്ച 192 വീടുകളാണ് സമുച്ചയത്തിലുളളത്. മാലിന്യ സംസ്കരണത്തിനുള്ള പമ്പിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസം ഒന്നു കഴി‍ഞ്ഞു. നിര്‍മാണത്തിലെ അപാകതമൂലമുള്ള ദുരിതങ്ങള്‍ സഹിച്ച് അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ ‌കഴിയുന്നത്. ഫ്ലാറ്റുകളുടെ കൈവശാവകാശം ഇതുവരെയും ഇവര്‍ക്ക് നല്‍കിയിട്ടുമില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രി ആന്റണി രാജുവിനു നിവേദനം നല്‍കിയപ്പോള്‍ നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിച്ച് നടപടിയെടുക്കമെന്നായിരുന്നു മറുപടി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

0
കൽപ്പറ്റ : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്,...

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ; പ്രതികരിച്ച് രമേശ് ചെന്നിത്തല

0
കൊച്ചി: നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ്‌...

ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും ; കാണിക്ക, വഴിപാട്, മുറിവാടക തുടങ്ങിയ കണക്കുകൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം : ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ...

മകനെ തന്ത്രിയാക്കണമെന്ന കണ്ഠര് രാജീവരുടെ ആവശ്യത്തിൽ തീരുമാനം വേണ്ടെന്ന് ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ...