അടിമാലി : മാങ്കുളം പുഴയില്‍ മുങ്ങിമരിച്ച കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അര്‍പ്പിക്കും. തുറവൂര്‍ കൂരാന്‍ വീട്ടില്‍ ബ്രെസി ചെറിയാന്‍റെ മകന്‍ റിച്ചാര്‍ഡ് ബ്രെസി,കാലടി മാണിക്യമംഗലം മടുക്കാങ്കല്‍ പരേതനായ ഷിബുവിന്‍റെ മകന്‍ അര്‍ജ്ജുന്‍ ഷിബു, അയ്യംമ്പുഴ കൊല്ലാട്ടുകുടി ജോബിയുടെ മകന്‍ ജോയല്‍ എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ മാങ്കുളം പുഴയിലെ വല്യാപാറക്കൂട്ടി ഭാഗത്ത് വെള്ളത്തിലിറങ്ങിയ മൂവരും മുങ്ങിമരിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയ രണ്ടുകുട്ടികളെ ഓടിക്കൂടിയവര്‍ രക്ഷപെടുത്തുകയായിരുന്നു. മൂവരും 9-ാംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 തോടടുത്തായിരുന്നു ദുരന്തം. ഉടന്‍ നാട്ടുകാര്‍ കുട്ടികളെ കണ്ടെത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 7.30 തോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിരുന്നു. 9.30 തോടെ മൂന്ന് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ അങ്കമാലിയിലേയ്ക്ക് കൊണ്ടുപോയി. അങ്കമാലി എല്‍ എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹങ്ങള്‍ രാവിലെ 8.30 തോടെ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കുളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.