മത്സ്യത്തൊഴിലാളികളുടെ കഷ്ടതകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരത : സാമുവേല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മഹാപ്രളയകാലത്ത് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച മത്സരത്തൊഴിലാളികള്‍ക്ക് അവരുടെ കുടിയും ജീവിതവും നഷ്ടപ്പെട്ട് നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരതയാണെന്ന് സാമുവേല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത പറഞ്ഞു.

അന്ന് കേരളത്തിന്റെ സൈന്യം എന്നു പറഞ്ഞ് അവരെ വാഴ്ത്തി പാടിയിട്ട് ഇന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നത് അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട പദ്ധതികളുടെ പേരില്‍ അടിസ്ഥാന ജനത അന്യവല്‍ക്കരിക്കപ്പെടുന്നതിന് നീതീകരണമില്ല. പദ്ധതി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാണാനും അതിനു പരിഹാര നടപടികള്‍ സ്വീകരിക്കാനും കഴിയണം. വിഴിഞ്ഞത്ത് 672 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് അതിന്‍പ്രകാരമുള്ള ഒരു നടപടിയും ഉണ്ടായില്ല. അത്തരത്തില്‍ അള മുട്ടിയ സാഹചര്യത്തിലാണ് നിലനില്‍പ്പിനു വേണ്ടിയുള്ള സമരമുഖത്ത് വന്നത്. സമരം 100 ദിവസം പിന്നിടുമ്പോഴും പ്രശ്‌ന പരിഹാരത്തിന് വഴിതുറക്കാത്തത് അധികാരികളുടെ നിഷേധാത്മകമായ സമീപനം കൊണ്ടാണെന്നും മനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളും അവര്‍ക്കു പിന്നില്‍ അണിനിരക്കുമെന്നും ഐറേനിയോസ് മെത്രാപ്പൊലിത്താ പറഞ്ഞു.

വിഴിഞ്ഞം സമരം 100 ദിവസം തികക്കുന്ന ഇന്ന് ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഗുരുതര പ്രശ്‌നങ്ങള്‍ കണ്‍മുന്നില്‍ നേര്‍ചിത്രമായി അവശേഷിച്ചിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്തത് ധിക്കാരപരമായ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. പുനരുധിവാസമടക്കം തുടക്കത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആറു വര്‍ഷം പിന്നിട്ടിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാതെ വീടും കുടിയും നഷ്ടപ്പെട്ടവരെ ഇക്കാലമത്രയും സിമന്റ് ഗോഡൗണില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ ക്ഷണിച്ചു വരുത്തിയതാണ് ഈ സമരമെന്നും ഭരണാധികാരികള്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും പുതുശ്ശേരി പറഞ്ഞു.

റവ. രാജു പി. ജോര്‍ജ് , ഫാ. ജോഷി പുതുപ്പറമ്പ് , ഫാ. എം. ഫ്രാന്‍സിസ്, ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ പി. പി. ജോണ്‍, ജോസഫ് പുനലൂര്‍, അജികുമാര്‍ കറ്റാനം , എസ്. രാധാമണി, ഗോപാലകൃഷ്ണന്‍ മേലൂട്, ബാബു വര്‍ഗീസ്, സി. പി. ജോണ്‍, ബിജോയി ഡേവിഡ്, സി. ഫ്രാന്‍സിസ്, തോമസ് എബ്രഹാം, ബിനു ബേബി, ക്രിസ്റ്റഫര്‍ പത്തനാപുരം, എം. എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ ടൗണ്‍ ചുറ്റി നടത്തിയ ശേഷമാണ് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...