കൊച്ചി : മുനമ്പം അങ്ങാടിയില്‍ മാല്യങ്കര പാലത്തിനു സമീപം കെട്ടിയിട്ടിരുന്ന നാലു ബോട്ടുകളില്‍ മൂന്നെണ്ണത്തിനു തീ പിടിച്ചു. ഒരെണ്ണം പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗീകമായും തീ കത്തി നശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. നാലാമത്തെ ബോട്ട് ഓടിക്കൂടിയവര്‍ കെട്ടഴിച്ചുവിട്ടതിനാല് തീ പിടിത്തത്തില്‍ നിന്ന് ഒഴിവായി.
തിങ്കളാഴ്ച വൈകുന്നേരം 7നാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബോട്ടുകളില്‍ ആരും ഉണ്ടായിരുന്നില്ല എന്നതാണ് പോലീസ് നല്കുന്ന വിവരം. ആരെങ്കിലും തീയിട്ടതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ബോട്ടിന്റെ ഉടമസ്ഥന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും വന്നിട്ടില്ല.