Thursday, April 25, 2024 1:50 am

വിശാഖപ്പട്ടണത്ത് നിരവധി ബോട്ടുകള്‍ കത്തിച്ചു ; മത്സ്യത്തൊഴിലാളി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍

For full experience, Download our mobile application:
Get it on Google Play

അമരാവതി : വിശാഖപ്പട്ടണത്ത് മത്സ്യത്തൊഴിലാളി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ഇരുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ നിരവധി ബോട്ടുകള്‍ കത്തിച്ചതായാണ് വിവരം. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ പെഡ – ജലാരിപ്പേട്ടയിലാണ് സംഭവം. റിംഗ് നെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. വസവണിപാലം, ജലാരിപ്പേട്ട മേഖലകളിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ മേഖലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവത്തിന് തുടക്കം.

ഒരു സംഘം മത്സ്യത്തൊഴിലാളികള്‍ മറ്റൊരു സംഘത്തിന്റെ ആറ് ബോട്ടുകള്‍ കത്തിച്ചു. കടലില്‍ വെച്ചായിരുന്നു ആക്രമണം. ബോട്ടുകള്‍ കത്തിച്ചതോടെ മറ്റേ സംഘം പ്രത്യാക്രമണവും നടത്തി. ഇതോടെ അന്തരീക്ഷം കലുഷിതമായി. പല മത്സ്യത്തൊഴിലാളികളും ഏറ്റുമുട്ടലിനിടെ കടലില്‍ വീഴുകയും ചെയ്തു. പരമ്പരാഗത വലകളും റിംഗ് നെറ്റുകളും ഉപയോഗിക്കുന്ന രണ്ട് വിഭാഗമാണ് വിശാഖപ്പട്ടണത്തുള്ളത്. ഇരുസംഘവും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. അതേസമയം തീരത്തിന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ റിംഗ് നെറ്റ് ഉപയോഗിക്കരുതെന്ന നിയമമാണ് നിലനില്‍ക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....