മത്സ്യബന്ധന ബോട്ടുകളില്‍ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂര്‍ണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ്  മത്സ്യബന്ധന ബോട്ടുകളില്‍ ഇത് നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ 300 ബോട്ടുകളിലാണ് ഹോളോഗ്രാം രജിസ്ട്രഷന്‍ ബോര്‍ഡുകള്‍ ഘടിപ്പിക്കുന്നത്. നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിലെ നൂറോളം ബോട്ടുകളില്‍ ഇതിനകം ബോര്‍ഡുകള്‍ ഘടിപ്പിച്ചു. ആഴക്കടലില്‍ അകപ്പെടുന്ന ബോട്ടുകളെ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കുന്ന സംവിധാനമാണ് ജിപിഎസ് / ജിപിആര്‍എസ് നെറ്റ് വര്‍ക്കിംഗുള്ള സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡ്. കടലിലെ ഉപ്പുവെള്ളമേറ്റാല്‍ നശിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം.

രണ്ടാം ഘട്ടത്തില്‍ 1500 ഉം മൂന്നാം ഘട്ടത്തില്‍ നാലായിരത്തോളം വരുന്ന സംസ്ഥാനത്തെ മുഴുവന്‍ മത്സ്യ ബന്ധന ബോട്ടുകളിലും അതീവ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കും. സബ്‌സിഡി നിരക്കില്‍ സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. വ്യാജ രജിസ്‌ട്രേഷന്‍ തിരിച്ചറിയുന്നതിനുള്ള ഹോളോഗ്രാഫിക്കും ലേസര്‍ സംവിധാനങ്ങളും ഇതിലുണ്ട്. തിരിച്ചറിയുന്നതിനും ആശയവിനിമയത്തിനുമായി ഹോളോഗ്രാം ബോര്‍ഡ് ബോട്ടിന്റെ വീല്‍ഹൗസിനു മുകളിലാണ് ഘടിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...