Thursday, May 15, 2025 5:28 pm

മത്സ്യബന്ധന യാനങ്ങള്‍ ഒന്നിവിട്ട ദിവസങ്ങളില്‍ മാത്രമേ മത്സ്യബന്ധനത്തിലേര്‍പ്പെടാവൂ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: മത്സ്യബന്ധന തോണികൾ ഒന്നിവിട്ട ദിവസങ്ങളില്‍ മാത്രമേ മത്സ്യബന്ധനത്തിലേര്‍പ്പെടാവൂ. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം.

വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ക്ക് ഞായറാഴ്ച മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. അന്യസംസ്ഥാന യാനങ്ങള്‍ കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതും സംസ്ഥാന അതിര്‍ത്തിയിലെ ഹാര്‍ബറുകളിലോ ഫിഷ് ലാന്റിങ് സെന്റുകളിലോ പ്രവേശിക്കുന്നതും നിരോധിച്ചു. ഹാര്‍ബറിലെ മത്സ്യബന്ധന വിപണന പ്രവര്‍ത്തനങ്ങള്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെയും ഫിഷ്‌ലാന്റിങ് സെന്ററുകളിലെയും മത്സ്യം കരയ്ക്കടുപ്പിയ്ക്കല്‍ കേന്ദ്രങ്ങളിലെയും മത്സ്യബന്ധന വിപണന പ്രവര്‍ത്തനങ്ങള്‍ ജനകീയ സമിതിയുടെയും നേതൃത്വത്തിലായിരിക്കണം.

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാര്‍ഗ്ഗരേഖ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മത്സ്യ ബന്ധനത്തിന് നിയോഗിക്കുന്ന അതിഥി തൊഴിലാളികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അതത് യാന ഉടമകള്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി,ജനകീയ സമിതി മുമ്പാകെ ഹാജരാക്കണം.

മത്സ്യലേലം പൂര്‍ണ്ണമായും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ഹാര്‍ബാര്‍ മാനേജ്‌മെന്റ് കമ്മിറ്റി, ജനകീയ സമിതി നിശ്ചിയിച്ച്‌ നല്‍കിട്ടുള്ള വിലയ്ക്ക് മാത്രമേ വിലക്കാന്‍ പാടുള്ളൂ. സാമൂഹ്യ അകലം പാലിച്ച്‌ ലേലം ഒഴിവാക്കി മത്സ്യവില്പന നടത്തുന്നതിനുള്ള ഉത്തരവാദിത്വം പോലീസ്, റവന്യൂ, ഫിഷറീസ്, മത്സ്യഫെഡ്, എച്ച്‌ ഇഡി എന്നിവരില്‍ നിക്ഷിപ്തമാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വഴിയോര മത്സ്യ കച്ചവടവും വീടുകള്‍ തോറും കൊണ്ടുപോയുള്ള മത്സ്യകച്ചവടവും പൂര്‍ണ്ണമായും നിരോധിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ്...

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...