വേഗതയില്ല – നിരന്തര തടസ്സം ; കേരളാ വിഷന്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കി കേരളാ വിഷന്‍ ഇന്റര്‍നെറ്റ്‌. നാട് മുഴുവന്‍ വള്ളി വലിച്ച് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കിയ കേരളാ വിഷന്‍ നിന്ന് കിതക്കുകയാണ്. തുടരെത്തുടരെ ഇന്റര്‍നെറ്റ്‌ ബന്ധം നഷ്ടപ്പെടുന്നതും മതിയായ ബാന്‍ഡ് വിഡ്ത്ത് ഇല്ലാത്തതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. വിശ്വസിച്ചുകൊണ്ട് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. തകരാറുകള്‍ നിത്യമായത്തോടെ ഉപഭോക്താക്കള്‍ പലരും ബി.എസ്.എന്‍.എല്‍ ലേക്കും മറ്റ് ഇതര കമ്പിനികളിലേക്കും ചേക്കേറിത്തുടങ്ങി.

ഓണ്‍ ലൈന്‍ പഠനത്തിനുവേണ്ടി നിരവധി വിദ്യാര്‍ഥികളാണ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തത്‌. ഇപ്പോള്‍ ദിവസവും പഠനവും മുടങ്ങുകയാണ്. മിക്ക ദിവസങ്ങളിലും ഇന്റര്‍നെറ്റ്‌ തടസ്സപ്പെടും. ഇതോടെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയില്ല. മാനത്ത് മഴക്കാറ് കണ്ടാലും ഇന്റര്‍നെറ്റ്‌ കട്ടാകും. സേവനത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. എടുത്താലും പരാതി പറയാമെന്നല്ലാതെ ഒരു പരിഹാരവും ഉണ്ടാകില്ല. എന്നാല്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്റെ വരിസംഖ്യക്ക് ഒരുകുറവും ഇല്ല.

പുതിയ കണക്ഷന് മോഡത്തിന്റെ വില ഉള്‍പ്പെടെ അയ്യായിരത്തി ഇരുനൂറോളം രൂപയാണ് വാങ്ങുന്നത്. ഇതിന് യാതൊരുവിധ ബില്ലുകളും നല്‍കാറില്ല. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ വിവിധ പ്ലാനുകള്‍ ഉണ്ടെങ്കിലും അതിലൊന്നും  വാഗ്ദാനം ചെയ്യുന്ന സ്പീഡ് ലഭിക്കാറില്ല. പരാതി പറഞ്ഞാല്‍ മുടന്തന്‍ ന്യായം പറഞ്ഞ് ഉപഭോക്താവിനെ പറ്റിക്കുകയാണ് പതിവുശൈലി.  ഉയര്‍ന്ന വിലക്ക് നല്‍കുന്ന മോഡം നിലവാരമില്ലാത്ത ഉല്‍പ്പന്നമാണെന്ന് പരെക്കെ ആക്ഷേപമുണ്ട്. ഒരുവര്‍ഷം പരിപൂര്‍ണ്ണ ഉത്തരവാദിത്വം പറയുമെങ്കിലും മോഡം തകരാറിലായാല്‍ ഉപഭോക്താവ് ഗോപി വരക്കുക മാത്രമാണ് പോംവഴി.

താങ്ങാവുന്നതിലും കൂടുതല്‍ ലോഡ് ആണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് തകരാറുകള്‍ വരുന്നതെന്നും സര്‍വീസ് ടെക്നീഷ്യന്‍സ് പറയുന്നു. തങ്ങളുടെ കുഴപ്പംകൊണ്ടാണ്  ഇന്റര്‍നെറ്റ്‌ കട്ടാകുന്നതെന്നും നിശ്ചിത എണ്ണത്തിലും കൂടുതല്‍ കണക്ഷന്‍ ഉള്ളതുകൊണ്ടാണ് സ്പീഡ് ലഭിക്കാത്തതെന്നും ഇവര്‍ തുറന്നു സമ്മതിക്കുന്നു. കാര്യക്ഷമമായി ഇന്റര്‍നെറ്റ്‌  സേവനം നല്‍കുന്നതിന് കേരളാ വിഷന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാരുടെ പരാതിമുഴുവന്‍ തങ്ങളാണ് കേള്‍ക്കുന്നതെന്നും ഇവര്‍ പരിതപിക്കുന്നു.

വന്‍കിട ടി.വി ചാനലുകളുടെയും കേബിള്‍ നെറ്റ് വര്‍ക്കുകളുടെയും  കടന്നുകയറ്റത്തോടെയാണ് കേരളത്തിലെ ചെറുകിട കേബിള്‍ ടി.വി ഉടമകള്‍ സംഘടിച്ച് കൂടുതല്‍ ശക്തരായത്. ഇതിനെത്തുടര്‍ന്നാണ് കേരള കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ്  അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളാ വിഷന്‍ രൂപം കൊണ്ടത്‌. ഗ്രാമങ്ങളില്‍ പോലും ഇവരുടെ കേബിള്‍ ശൃംഗല നിലവിലുണ്ടായിരുന്നതിനാല്‍ കേരളാ വിഷന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ നിശ്ചിത പരിധിയിലും കഴിഞ്ഞ് കണക്ഷന്‍ നല്‍കിയപ്പോഴാണ് തകരാറുകള്‍ കൂടിയത്. എന്നിരുന്നാലും ഇപ്പോഴും നിര്‍ബാധം കണക്ഷന്‍ നല്‍കുന്നുണ്ട്. ഇത് കൂടുതല്‍ തകരാരിലേക്ക് നയിക്കുമെങ്കിലും സാമ്പത്തികനേട്ടത്തിനു മുമ്പില്‍ ഇതൊക്കെ മറക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...