വധശ്രമംനടന്ന് അഞ്ചുദിവസം പിന്നിട്ടു ; പരിക്കിനെക്കുറിച്ച് ഒന്നും മിണ്ടാതെ ട്രംപ്

For full experience, Download our mobile application:
Get it on Google Play

മിൽവോക്കി: തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ തനിക്കുനേരേ വധശ്രമം നേരിട്ട് അഞ്ചുദിവസം പിന്നിട്ടിട്ടും പരിക്കിനെക്കുറിച്ച് ഒന്നും മിണ്ടാതെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്.
പരിക്കിന്റെ തീവ്രതയെക്കുറിച്ചോ ചികിത്സ ഇപ്പോഴും തുടരുന്നുണ്ടോയെന്നതു സംബന്ധിച്ചോ ഒരു വിവരവും ലഭ്യമല്ല. വെടിവെപ്പിനെ അതിജീവിച്ചത് ഭാഗ്യംകൊണ്ടാണെന്നും ദൈവം തുണച്ചെന്നും ട്രംപ് പറഞ്ഞെങ്കിലും മറ്റൊന്നും വിശദീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ചർച്ചചെയ്യാൻ പ്രചാരണസംഘവും തയ്യാറായില്ല. മെഡിക്കൽ റിപ്പോർട്ടും ചികിത്സിച്ച ഡോക്ടർമാരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വെടിയേറ്റ് അരമണിക്കൂറിനകം പുറത്തുവന്ന ‘കുഴപ്പമില്ല’ എന്ന പ്രസ്താവന മാത്രമാണ് ട്രംപിന്റെ പരിക്കിനെ സംബന്ധിച്ച ഏക ഔദ്യോഗികവിവരം.

ശനിയാഴ്ച വൈകീട്ട് പെൻസിൽവേനിയയിൽനടന്ന പ്രചാരണത്തിനിടെയാണ്‌ വലതുചെവിയിൽ ട്രംപിന് വെടിയേറ്റത്. ചെവിയിലും മുഖത്തും ചോരപുരണ്ട ട്രംപ് മുഷ്ടിയുയർത്തി ‘പോരാടൂ’ എന്ന് പറഞ്ഞ് വേദിവിട്ടു. ചികിത്സയിലായതിനാൽ മിൽവോക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയസമ്മേളനത്തിൽ വ്യാഴാഴ്ചയേ പങ്കെടുക്കൂ എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പക്ഷേ, ചൊവ്വാഴ്ച ചെവിയിൽ ബാൻഡേജ് ധരിച്ച് ട്രംപ് സമ്മേളനത്തിനെത്തി. മൂന്നുദിവസും അവിടെ ചെലവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...