ബം​ഗ​ളൂ​രു​വി​ൽ​ ​സ്വ​കാ​ര്യ​മാ​ളി​ൽ​ ​മു​ണ്ട് ​ധ​രി​ച്ചെ​ത്തി​യ​യാ​ൾ​ക്ക് പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ച​ ​സംഭവം ; കടുത്ത​ ​ന​ട​പ​ടി​യു​മാ​യി​ ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു​:​ ബം​ഗ​ളൂ​രു​വി​ൽ​ ​സ്വ​കാ​ര്യ​മാ​ളി​ൽ​ ​മ​ക​ന്റെ​യൊ​പ്പം​ ​മു​ണ്ട് ​ധ​രി​ച്ചെ​ത്തി​യ​യാ​ൾ​ക്ക് പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ന​ട​പ​ടി​യു​മാ​യി​ ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​ർ.​ ​ഏ​ഴ് ​ദി​വ​സ​ത്തേ​ക്ക് ​മാ​ൾ​ ​അ​ട​ച്ചി​ടാ​ൻ​ ​ഉ​ത്ത​ര​വി​ട്ടു.​ ​ക​ർ​ഷ​ക​നാ​യ​ ​ഫ​ക്കീ​ര​പ്പ​യ്ക്കാ​ണ് ​മാ​ഗ​ഡി​ ​റോ​ഡി​ലെ​ ​ജി.​ടി.​ ​വേ​ൾ​ഡ് ​മാ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ച​ത്.​ ​മാ​ൾ​ ​ഉ​ട​മ​യ്ക്കും​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ​ പൊലീസ് ​കേ​സെ​ടു​ത്തു. സി​നി​മ​ ​കാ​ണാ​നാ​ണ് ​ഫ​ക്കീ​ര​പ്പ​യും​ ​മ​ക​ൻ​ ​നാ​ഗ​രാ​ജും​ ​മാ​ളി​ൽ​ ​എ​ത്തി​യ​ത്.​ ​എ​ന്നാ​ൽ,​ ​സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ​ ​ത​ട​ഞ്ഞു.​ ​പാ​ന്റ്സ് ​ഇ​ട്ടാ​ലേ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കൂ​വെ​ന്ന് ​ജീ​വ​ന​ക്കാ​ര​ൻ​ ​പ​റ​ഞ്ഞെ​ന്നാ​ണ് ​ആ​രോ​പ​ണം. മു​ണ്ടു​ടു​ത്ത​വ​രെ​ ​മാ​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നാ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​പ​റ​യു​ന്ന​ത് ​നാ​ഗ​രാ​ജ് ​ചി​ത്രീ​ക​രി​ച്ച​ ​വീ​ഡി​യോ​യി​ൽ​ ​വ്യ​ക്ത​മാ​ണ്.​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​ആ​റി​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​

ഇ​തേ​ത്തു​ട​ർ​ന്ന്,​ ​ബു​ധ​നാ​ഴ്ച​ ​രാ​വി​ലെ​ ​മാ​ളി​നു​മു​ന്നി​ൽ​ ​ക​ന്ന​ഡ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​ക​ർ​ഷ​ക​രു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ൻ​ ​പ്ര​തി​ഷേ​ധം​ ​ന​ട​ന്നു. ഫ​ക്കീ​ര​പ്പ​യെ​യും​കൊ​ണ്ടാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ത്തി​യ​ത്.​ ​ഇ​തി​നി​ടെ​ ​മാ​ൾ​ ​അ​ധി​കൃ​ത​ർ​ ​ഫ​ക്കീ​ര​പ്പ​യോ​ട് ​പ​ര​സ്യ​മാ​യി​ ​മാ​പ്പു​പ​റ​ഞ്ഞ​ശേ​ഷം​ ​അ​ദ്ദേ​ഹ​ത്തെ​ ​മാ​ളി​ന​ക​ത്തു​ക​യ​റ്റി​ ​ആ​ദ​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു. ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​മാ​ളി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​മാ​ൾ​ ​ഏ​ഴ് ​ദി​വ​സം​ ​അ​ട​ച്ചി​ടാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​ന​ഗ​ര​വി​ക​സ​ന​ ​മ​ന്ത്രി​ ​ബൈ​ര​തി​ ​സു​രേ​ഷ് ​ക​ർ​ണാ​ട​ക​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....