ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിൽ ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗസ : ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവെച്ച് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് മരിച്ചത്. ആശുപത്രിക്ക് സമീപത്തായി മാധ്യമപ്രവര്‍ത്തകര്‍ കെട്ടിയ താത്ക്കാലിക ടെന്റില്‍ ആക്രമണമുണ്ടാകുകയും അഞ്ചുപേരും തത്ക്ഷണം കൊല്ലപ്പെടുകയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കരുതിക്കൂട്ടി ആക്രമണമുണ്ടാകുകയായിരുന്നുവെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നും അല്‍ജസീറ പ്രസ്താവനയിലൂടെ ആരോപിച്ചു. അനസ് അല്‍ ഷെരീഫിനെതിരെ ആക്രമണം നടന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരിക്കിലും മാധ്യമപ്രവര്‍ത്തകരെന്ന് ഐഡിഎഫ് ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. ഹമാസിന്റെ ടെററിസ്റ്റ് സെല്ലിന്റെ ഒരു തലവനെ വധിച്ചുവെന്ന് മാത്രമാണ് ഇസ്രയേല്‍ ആര്‍മി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...