വഴിമാറാൻ ഹോണടിച്ചു ; വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

For full experience, Download our mobile application:
Get it on Google Play

വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തൊളിക്കോട് – തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഈ വഴി സ്കൂട്ടറിൽ എത്തിയ സുരേഷ് വാൻ മാറ്റാനായി ഹോണടിച്ചു. ഇതിൽ പ്രകോപിതരായ വാഹനത്തിലുണ്ടായിരുന്ന സംഘം ഹോണടിച്ചത് എന്തിനാണെന്ന് ചോദിച്ച് സുരേഷിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി സമീപത്തെ പെട്രോൾ പമ്പിലേക്ക് ഓടിക്കയറിയ സുരേഷിനെ പിന്തുടർന്നെത്തിയ സംഘം അവിടെവെച്ചും ക്രൂരമായി മർദിച്ചു. ഒടുവിൽ പെട്രോൾ പമ്പിലെ ജീവനക്കാർ ഇടപെട്ടാണ് സുരേഷിനെ അക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ വാഹനവുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ വിതുര പോലീസ് കേസെടുത്ത് അക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...