Sunday, December 8, 2024 4:20 pm

കൊടുവള്ളിയിലെ സ്വർണ കവർച്ചയിൽ അഞ്ചു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണ കവർച്ചയിൽ അഞ്ചു പേർ പിടിയിൽ. രമേശ്‌, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പാലക്കാട്‌ തൃശൂർ ഭാഗങ്ങളിൽ നിന്നായി പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തിയായിരുന്നു കവർച്ച. 1.3 കിലോയോളം സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവാണ് കവർച്ചക്ക് ഇരയായത്. രണ്ടു കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

കൊടുവളളി മുത്തമ്പലം സ്വദേശി ബൈജുവിന്‍റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൊടുവളളി മാനിപുരം റോഡിലായിരുന്നു സംഭവം. കൊടുവളളിയില്‍ വര്‍ഷങ്ങളായി ചെറുകിട ജ്വല്ലറി നടത്തുകയും സ്വര്‍ണപ്പണികള്‍ നടത്തുകയും ചെയ്യുന്ന ബൈജു കടയടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി പിന്നാലെയെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ബൈജു പറയുന്നത്. തെറിച്ചു വീണ ബൈജുവിന്‍റെ പക്കലുണ്ടായിരുന്ന ബാഗിലെ സ്വര്‍ണവുമായി നാലംഗ സംഘം കാറില്‍ കയറി. തടയാന്‍ ശ്രമിച്ച തന്നെ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളഞതായും ബൈജു പറഞ്ഞിരുന്നു. ബൈജുവിന്‍റെ സ്കൂട്ടറിനെ ഒരു വെളുത്ത കാര്‍ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിന്‍റെ നമ്പര്‍ വ്യാജമെന്നും വ്യക്തമായി. സമീപത്തെ ലോഡ്ജുകളിലും ജില്ലാ അതിർത്തികളിലുമെല്ലാം പോലീസ് ഇടനടി പരിശോധന നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായിരുന്നില്ല.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈദ്യുതി നിരക്ക് വർധനവിൽ ഒന്നാം പ്രതി സർക്കാരും, രണ്ടാം പ്രതി റെഗുലേറ്ററി കമ്മീഷനും :...

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി...

വയനാട് ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രതികരിക്കാതിരിക്കുന്നത് കടുത്ത...

0
ചുങ്കപ്പാറ : വയനാട് ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായത്തെ സംബന്ധിച്ച്...

വൈദ്യുതിനിരക്ക് വർധിപ്പിച്ചതോടെ കോട്ടയിലെ പ്രഭുറാം മിൽസിന്റെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും

0
ചെങ്ങന്നൂർ : വ്യവസായങ്ങൾക്കുൾപ്പെടെയുള്ള വൈദ്യുതിനിരക്ക് വർധിപ്പിച്ചതോടെ കോട്ടയിലെ പ്രഭുറാം മിൽസിന്റെ...

വികസനമില്ലാതെ തണ്ണിത്തോട് ബസ് സ്റ്റാൻഡ്

0
തണ്ണിത്തോട് : മുക്കവലയിൽ ഒതുങ്ങി തണ്ണിത്തോട് ബസ് സ്റ്റാൻഡ്....