Friday, December 13, 2024 6:06 am

കാല്‍നട യാത്രക്ക് തടസമാവുന്നു ; മിഠായിത്തെരുവില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മിഠായിത്തെരുവില്‍ കാല്‍നട യാത്രക്ക് തടസമാവുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ്‌ കെ പ്രതിമക്കും താജ് റോഡിനും ഇടയില്‍ കച്ചവടം നടത്തിയവരെയാണ് ഒഴിപ്പിച്ചത്. നിര്‍ദേശം ലംഘിച്ചാല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ടൗണ്‍ പോലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. അനധികൃത കച്ചവടക്കാരുടെ സാധനങ്ങള്‍ എടുത്ത് മാറ്റുകയും വില്‍പനക്ക് വച്ച ഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. കാല്‍നട യാത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം തെരുവില്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വിശദമാക്കുന്നത്. മിഠായിത്തെരുവിലും പരിസരത്തും 103 തെരുവ് കച്ചവടക്കാര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ കോര്‍പറേഷന്‍ വ്യാപാര അനുമതി നല്‍കിയിട്ടുണ്ട്. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജയറാം, ജെഎച്ച്‌ഐ സുബ്ബറാം തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി

0
കല്‍പ്പറ്റ : വയനാട്ടിൽ സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ആക്രമിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ അറസ്റ്റ്

0
കൊച്ചി : എറണാകുളത്ത് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി...

ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികൾക്ക് വിട നൽകാനൊരുങ്ങി നാട്

0
പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്തിൽ സിമന്‍റ് ലോറി ഇടിച്ചുകയറി മരിച്ച നാല്...

മുനമ്പം വിഷയം വർഗീയ വത്ക്കരിക്കാൻ ബിജെപിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്ന് പി.ജയരാജൻ

0
തിരുവനന്തപുരം : വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോൻെറ സ്വത്താണെന്നും ഈ...