രോഗലക്ഷണമില്ലാതെ ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് കോവിഡ് ; അസാധാരണ സാഹചര്യമെന്ന് കോഴിക്കോട് ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രോഗലക്ഷണമില്ലാത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. അപൂര്‍വ്വ സാഹചര്യം കണക്കിലെടുത്ത് വിശദമായ പഠനം നടത്തണമെന്ന ഡിഎംഒയുടെ ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് നല്‍കുക. മുമ്പ് രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയുടെ വീട്ടിലുള്ള രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കോവിഡ് രോഗ ലക്ഷണമില്ല. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് നല്‍കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. അസാധാരണ സാഹചര്യമാണ് മുമ്പിലുള്ളതെന്നാണ് ഡിഎംഒയുടെ വിലയിരുത്തല്‍. വിശദമായ പഠനം  നടത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.

ഗള്‍ഫില്‍ നിന്ന് വന്ന് 29 ദിവസത്തിന് ശേഷമാണ് എടച്ചേരി സ്വദേശിയായ 39കാരന് രോഗം സ്ഥിരീകരിച്ചത്. ക്വറന്‍റൈന്‍ സമയം കഴിഞ്ഞതിന് ശേഷം രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...