ന്യൂയോര്‍ക്കില്‍ വീടിന് തീപിടിച്ച്‌ 2 കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു – അഞ്ച് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വീടിന് തീപിടിച്ച്‌ 2 കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. റാക്ക്ലാന്‍ഡ് കൗണ്ടിയില്‍ പുലര്‍ച്ചെയാണ്  വീടിന് തീപിടിച്ചത്. രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 30 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണത്തിലെ ഒരു വീട്ടില്‍ പുലര്‍ച്ചെ 4 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സ്പ്രിംഗ് വാലി മേയര്‍ അലന്‍ സൈമണ്‍ പറഞ്ഞു.

തീപിടിത്തത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ രണ്ടാം നിലയിലെ വ്യത്യസ്ത പ്രദേശങ്ങളിലും രണ്ടു പേരെ ഒന്നാം നിലയിലുമാണ് കണ്ടെത്തിയതെന്ന് റോക്ക്ലാന്‍ഡ് കൗണ്ടി ഫയര്‍ കോര്‍ഡിനേറ്റര്‍ ക്രിസ് കെയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കനത്ത തീയില്‍ രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കയറാന്‍ ബുദ്ധിമുട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിനും പരിക്കേറ്റു. തീ ആളിക്കത്തിയതു മൂലം അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിന് പുറത്ത് നില്‍ക്കാന്‍ നിര്‍ബന്ധിതരായെങ്കിലും തീ അണയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. തീപിടുത്ത കാരണം സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...