മലയാലപ്പുഴയില്‍ തെരുവ്നായയുടെ ആക്രമണത്തില്‍ അഞ്ച്പേര്‍ക്ക് പരിക്ക് : നായക്ക് പേ വിഷബാധ സംശയിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലയാലപ്പുഴ കിഴക്കേപുറത്ത് ദീപു പി.ജി(44), കൃഷ്ണ ഭവനം കൃഷ്ണ(8), പ്ലാവറ വീട്ടില്‍ ദ്രുവ് രഞ്ജിത്ത്(5), പ്ലാവറ വീട്ടില്‍ ശാന്തമ്മ (67),  കിഴക്കേപുന്നാട്ട് ശാന്തമ്മ സി.ആര്‍ (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു നായയുടെ ആക്രമണം നടന്നത്. മലയാലപ്പുഴ മുഹൂര്‍ത്തിക്കാവ് ഭാഗത്താണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. പിന്നീട് ആനചാരിക്കല്‍, പുതുക്കുളം ഭാഗത്തുള്ളവര്‍ക്കും നായയുടെ കടിയേറ്റു.

പ്രദേശവാസികളെ കടിച്ചതിന് ശേഷം വളര്‍ത്തുനായകളെയും തെരുവ് നായ ആക്രമിച്ചു, ഇതിന് ശേഷം നായ ചത്തുപോവുകയും ചെയ്തു. തെരുവ് നായയക്ക് പേ വിഷബാധയുണ്ടെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കുന്നതിനായി നായയുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വെറ്റിനറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധന ഫലം പുറത്ത് വന്നതിന് ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാന്‍ കഴിയു. കൂടുതല്‍ ആളുകള്‍ നായയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....