കോഴിക്കോട് ജില്ലയെ അവഗണിച്ചു ; വടകരയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയെ അവഗണിച്ച് യുഡിഎഫ്. 13 സീറ്റില്‍ 12 എണ്ണത്തില്‍ വിജയിച്ചിട്ടും മന്ത്രിസ്ഥാനമില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. വടകര പുറമേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തെരുവില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ കോഴിക്കോടുനിന്ന് മൂന്ന് മന്ത്രിമാര്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും യുഡിഎഫ് നേതൃത്വം നീതി കാട്ടിയില്ല എന്ന വികാരം കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരില്‍ ശക്തമാണ്.

ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളെ കോണ്‍ഗ്രസും ലീഗും തഴഞ്ഞു. കോഴിക്കോടുനിന്ന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ജില്ലയ്ക്ക് ഇത്തവണ മന്ത്രിമാരില്ല. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെയും കെപിസിസി ജനറല്‍ സെക്രട്ടറി ജയന്തിനെയും പരിഗണിച്ചില്ല. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയെ അവസാനനിമിഷം ലീഗും ഒഴിവാക്കി. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ഞായറാഴ്ച വൈകീട്ട് പുറമേരിയില്‍ യൂത്ത് ലീഗ് പ്രകടനം നടന്നത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...