ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: മംഗളൂരുവില്‍ വീതിയേറിയ ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമലേഷ് ബല്‍ദേവ് എന്നയാള്‍ അശ്രദ്ധമായി ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അഞ്ചു പേരെയും ഇടിച്ചു തെറിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തു. ഇതിനിടെ ഓടി മാറാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയെയും ഇടിക്കുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അപകടശേഷം സ്ഥലത്ത് നിന്ന് പോയ കമലേഷ്, വാഹനം ഒരു കാര്‍ ഷോറൂമിന് സമീപത്ത് പാര്‍ക്ക് ചെയ്ത ശേഷം, പിതാവിനൊപ്പം പോലീസിന് മുമ്പാകെ ഹാജരായെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...