കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് രണ്ട്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്മെന്റുകള്‍ ഉള്ള ടൈപ്പ് ഡി ക്വാര്‍ട്ടേഴ്സ്, 9.10 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്മെന്റുകളുള്ള ടൈപ്പ് ബി ക്വാര്‍ട്ടേഴ്സ്, 1.05 കോടി ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മിച്ച ഡീന്‍ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കല്‍ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം നേടി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ടൈപ്പ് എ, സി ക്വാര്‍ട്ടേഴ്സ്, ഹോസ്പിറ്റല്‍ ബ്ലോക്ക് രണ്ട്, ഓഡിറ്റോറിയം തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ നാല് ബാച്ചു കളിലായി 400 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ കഴിയുന്ന മികവിന്റ കേന്ദ്രമായി മാറുകയാണ് കോന്നി മെഡിക്കല്‍ കോളേജ്.

അത്യാഹിത വിഭാഗത്തില്‍ ഓക്സിജന്‍ സപ്പോര്‍ട്ടോടെ 30 കിടക്കകളും മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനവും ഒരുക്കി. കോളജ് ബസ് അനുവദിച്ചു. 16.68 ലക്ഷം ചെലവഴിച്ച് പീഡിയാട്രിക് ഐസിയു സജ്ജമാക്കി. ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം സജ്ജമാക്കി. പത്തനംതിട്ടയില്‍ 60 സീറ്റോട് കൂടി നഴ്സിംഗ് കോളജ് ആരംഭിച്ചു. 2.74 കോടി ചെലവഴിച്ച് ബ്ലഡ് ബാങ്ക് യാഥാര്‍ഥ്യമാക്കി. അഞ്ച് കോടി മുതല്‍ മുടക്കി ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സജ്ജമാക്കി. 13.66 കോടി ചെലവഴിച്ച് ഗേള്‍സ് ഹോസ്റ്റലും 11.99 കോടി ചെലവഴിച്ച് ബോയ്സ് ഹോസ്റ്റലും സജ്ജമാക്കി. 2023 ഡിസംബറില്‍ 38 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...