മൂന്നാഴ്ചക്കിടെ അഞ്ചിടത്ത് മോഷണം ; ആശങ്കയിൽ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുള്ളമ്പാറയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളിലായാണ് മോഷണം നടന്നത്. പത്തര പവന്‍ സ്വര്‍ണവും അരലക്ഷത്തോളം രൂപയും നഷ്ടമായി. മുള്ളമ്പാറയിലെ ഷറഫുദീന്‍ കല്ലായി, പാറക്കല്‍ മൂസ, കൃഷ്ണകുമാര്‍, ജനത ഗോപി, കേബിള്‍ ഷാജി എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്വര്‍ണവും പണവും മറ്റു വസ്തുക്കളും മോഷ്ടിക്കപ്പെട്ടത്. പാറക്കല്‍ മുസയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണവും 7000 രൂപയും നഷ്ടപ്പെട്ടു. ഷറഫുദ്ദീന്‍ കല്ലായിയുടെ വീട്ടില്‍നിന്ന് 3000 രൂപയും വില പിടിപ്പുള്ള അഞ്ച് വാച്ചുകളും നഷ്ടമായി കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്ന് അര പവന്‍ സ്വ ര്‍ണവും 8500 രൂപയും ജനത ഗോപിയുടെ വീട്ടില്‍നിന്ന് 35,000 രൂപയും മോഷണം പോയി.

ഇതില്‍ പല മോഷണങ്ങളും നടന്നത് പകലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മോഷണം നടന്ന വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തിരക്കും മറ്റും കാരണം കാര്യമായ രീതിയില്‍ ഇത് വരെ അന്വേഷണം നടക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...