സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് മോഷണം പോയത് അഞ്ച് മരങ്ങൾ ; പ്രതികളെക്കുറിച്ച് സൂചനയില്ലാതെ വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വനം വകുപ്പിനെ വലച്ച് കൊല്ലം കടമാൻപാറയിലെ ചന്ദനമര കടത്ത്. അഞ്ച് ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. തമിഴ്നാട്ടിൽ നിന്നുള്ള ചന്ദന കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. പ്രതികളെ കുറിച്ച് ഇതുവരെ വനം വകുപ്പിന് ഒരു വിവരവും ലഭിച്ചിട്ടില്ല. കടമാൻപാറയിലെ സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് അഞ്ച് മരങ്ങളാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. വനം വകുപ്പിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചു കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. പതിനഞ്ച് മുതൽ ഇരുപത് വർഷം വരെ പഴക്കമുള്ള മരങ്ങളാണ് കടത്തിയത്. മരങ്ങൾ നിന്ന ഭാഗം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. പ്രതികളാരാണെന്ന് കണ്ടെത്താനായിട്ടില്ല.വനം വകുപ്പിന്റെ വിവിധ ആർആർടികളിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ സംഘങ്ങളായി തിരി‌ഞ്ഞ് സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷണം തുടരുകയാണെന്ന് ആര്യങ്കാവ് റേഞ്ച് ഓഫീസർ എസ്. സനോജ് പറഞ്ഞു. മുമ്പും കടമാൻപാറയിൽ നിന്ന് ചന്ദനമരങ്ങൾ കടത്തിയിട്ടുണ്ട്. പക്ഷേ പ്രതികളെ കുറിച്ച് യാതൊരു തുമ്പുമില്ല. കടമാൻപാറയിൽ നിന്ന് വളരെ എളുപ്പത്തിൽ തമിഴ്നാട്ടിലേക്ക് കടക്കാം. അതു കൊണ്ടുതന്നെ തമിഴ്നാട്ടിലെ ചന്ദനകടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് വനം വകുപ്പിന്റെ സഹായവും ഇതിനായി തേടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...