എന്ത് ചെയ്തിട്ടും വീട്ടിലെ പല്ലി ശല്യം കുറയുന്നില്ലേ ? ഇതാ 5 വഴികൾ

For full experience, Download our mobile application:
Get it on Google Play

പല്ലി ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഭക്ഷണം ഉണ്ടാകുമ്പോഴും തുറന്ന് വെച്ച ഭക്ഷണത്തിലും പല്ലികള്‍ വീഴുന്നത് പലപ്പോഴും വീട്ടമ്മമാർക്ക് ഇരട്ടി പണി ഉണ്ടാക്കാറുണ്ട്. ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. എന്നാൽ വീട്ടിലുള്ള ചിലവസ്തുക്കള്‍ ഉപയോഗിച്ച് തന്നെ പല്ലികളെ നമുക്ക് തുരത്താവുന്നതാണ്. പല്ലിയെ ഒഴിവാക്കാൻ ഇതാ അഞ്ച് മാർഗങ്ങൾ.
കുരുമുളക് സ്‌പ്രേ: കുരുമുളക് സ്‌പ്രേ ഉപയോഗിച്ചാല്‍ പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ സാധിക്കും. അല്‍പം എരിവുള്ള ഗന്ധം പല്ലികള്‍ക്ക് ഇഷ്ടമല്ല. കുരുമുളക് സ്പ്രേ വീട്ടിലെ അടുക്കളയിലും പല്ലികള്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്പ്രേ ചെയ്താല്‍ മതിയാകും.
സവാള ജ്യൂസ്: സവാളയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. സവാള ജ്യൂസാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുക. ഇത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും.
മുട്ടത്തോട്: പല്ലികളെ തുരത്താൻ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. മുട്ടയുടെ മണം പല്ലികളെ തുരത്താനുള്ള എളുപ്പമാര്‍ഗം ആണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.
തണുത്ത വെള്ളം: പല്ലികള്‍ക്ക് അധികം ചൂടോ തണുപ്പോ താങ്ങാനാകില്ല. അതുകൊണ്ട് തന്നെ തല്ല തണുത്ത വെള്ളം(ഐസ് വാട്ടര്‍) ഇവയുടെ മേല്‍ ഒഴിച്ചാല്‍ പിടഞ്ഞുവീഴും. ഉടനെ ഇവയെ എടുത്ത് പുറത്ത് കളയുക.
വെളുത്തുള്ളി: പല്ലികളെ കൊല്ലാനുള്ള മറ്റൊരുമാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് പൊതുവെ ഇഷ്ടമല്ല. വെളുത്തുള്ളി ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വെയ്ക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...