ജോധ്പുര്‍ : രാജസ്ഥാനില്‍ പിഞ്ചു ബാലിക ദാഹജലം കിട്ടാതെ തളര്‍ന്നു വീണ് മരിച്ചു. ജലോര്‍ ജില്ലയിലെ റനിവാരയിലാണ് ദാരുണ സംഭവം നടന്നത്. തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് മുത്തശിക്കൊപ്പം നടന്നുപോയ അഞ്ചുവയസുള്ള കുട്ടിയാണ് ദാഹിച്ചുവലഞ്ഞു വീണത്. തുടര്‍ന്ന് നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു. കാലികളെ മേയ്ക്കാനെത്തിയവരാണ് രണ്ടുപേര്‍ മലമുകളില്‍ ബോധരഹിതരായി കിടക്കുന്നതു കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. വെള്ളം കിട്ടണമെങ്കില്‍ ഇവര്‍ക്കു കിലോമീറ്ററോളം വീണ്ടും നടക്കേണ്ടിയിരുന്നു.
രാജസ്ഥാനില്‍ പിഞ്ചു ബാലിക ദാഹജലം കിട്ടാതെ തളര്‍ന്നു വീണ് മരിച്ചു
RECENT NEWS
Advertisment