ഉത്തര്‍പ്രദേശില്‍ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച്‌ 17 മരണം ; 24 പേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച്‌ 17 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. കാന്‍പൂരിലെ സാച്ചെന്ധിയിലാണ് സംഭവം. അപകടത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യുപി റോഡ്‌വേയ്‌സിന്റെ ശതാബ്ദി എസി ബസാണ് അപകടത്തില്‍പ്പെട്ടത്. കാന്‍പൂരില്‍ നിന്ന് അഹമ്മദാബാദിലെക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന മണ്ണുമാന്തി യന്ത്രത്തില്‍ ഇടിയ്ക്കുകയായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കറ്റവര്‍ക്ക് 50,000 രൂപ വീതവും ദുരിതാശ്വാസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...