മുട്ടില്‍ മരം കൊള്ള : പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടില്‍ മരം കൊള്ളയില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പാടി റേഞ്ച് ഓഫീസര്‍ ഹര്‍ജി നല്‍കി. പ്രധാന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അടുത്ത ഹിയറിംഗ് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ അടുത്തദിവസം കേസ് പരിഗണിക്കുന്നതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുള്ളത്. മരംകൊള്ളയില്‍ ഈ പ്രതികള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. മരം കരാറെടുത്ത കരാറുകാരന്‍ ഹംസ, മരം മുറിച്ച വ്യക്തി എന്നിവരുടെ മൊഴി പ്രതികള്‍ക്കെതിരാണ്. ഒപ്പം മറ്റു സാഹചര്യത്തെളിവുകളും ഇവര്‍ക്കെതിരാണെന്നും അന്വേഷണ സംഘം പറയുന്നു. അതിനാല്‍ നേരത്തെ അറസ്റ്റ് തടഞ്ഞ നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴിഞ്ഞ ദിവസം പ്രതികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്താനും അന്വേഷണം സംഘം അനുമതി തേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...