ഉത്സവത്തിനെത്തിയ അഞ്ചു യുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ചു യുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ദക്ഷിണ ചെന്നൈയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. രാഘവന്‍, യോഗേശ്വരന്‍, വനേഷ്, രാഘവന്‍, ആര്‍ സൂര്യ എന്നിവരാണ് മരിച്ചത്. പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിലെ ‘തീര്‍ത്ഥവാരി’ മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുരന്തം. 18നും 23 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച യുവാക്കള്‍. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇവര്‍. വിവരം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച്...

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...