കോൺഗ്രസിനെ ഞെട്ടിച്ച് കന്നഡ സൂപ്പര്‍ താരങ്ങള്‍ ബി.ജെ.പിയിലേക്ക് ; കിച്ച സുദീപും ദര്‍ശനും ഇന്ന് അംഗത്വമെടുക്കും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രശസ്ത കന്നഡ സിനിമാതാരങ്ങളായ കിച്ച സുദീപും ദർശനും ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അഗത്വമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കർണാടകയിലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ഉച്ചയ്ക്ക് 1.30നും 2.30നും പാർട്ടിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകരാകും ഇരുവരും.

കിച്ച സുദീപിന്റെ ആരാധകരെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി സ്വാധീനിക്കാനാണ് ബിജെപി നീക്കം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടിയും മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അത് സൗഹൃദ സന്ദർശനമാണെന്നായിരുന്നു താരത്തിന്റെ വിശദീകരണമാണ്. ഇത് കള്ളമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...